Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flush Door Handles

അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഡോ​ർ തു​റ​ക്കു​ന്നി​ല്ല; 43 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു

ബീ​ജിം​ഗ്: ആ​ധു​നി​ക ഡി​സൈ​നി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ ഫ്ല​ഷ്-​ടൈ​പ്പ് ഇ​ല​ക്ട്രോ​ണി​ക് ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ സു​ര​ക്ഷാ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ളി​ലും വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ തു​റ​ക്കാ​ൻ ക​ഴി​യാ​തെ യാ​ത്ര​ക്കാ​ർ അ​ക​ത്ത് കു​ടു​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്ന് 43 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ടെ​സ്‌​ല ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ഇ​ല​ക്ട്രി​ക് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​ണ് തി​രി​ച്ചു​വി​ളി​ക്ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യ​ത്. ചൈ​നീ​സ് വി​പ​ണി​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളാ​യ ഷ​ഓ​മി, ലീ​പ്പ് മോ​ട്ടോ​ർ, എ​ക്സ്പെം​ഗ്, ഗീ​ലി എ​ന്നി​വ​യും വ​ലി​യ തോ​തി​ലു​ള്ള വാ​ഹ​ന തി​രി​ച്ചു​വി​ളി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വാ​ഹ​ന​ത്തി​ന്‍റെ ബോ​ഡി​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഫ്ല​ഷ് ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​റി​ന്‍റെ ആ​ക​ർ​ഷ​ക​മാ​യ രൂ​പ​ത്തി​നൊ​പ്പം വാ​യു പ്ര​തി​രോ​ധം കു​റ​യ്ക്കാ​നും ഈ ​ഡി​സൈ​ൻ സ​ഹാ​യി​ച്ചിരുന്നു. ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​ന് സ​മീ​പ​മെ​ത്തു​മ്പോ​ൾ ഹാ​ൻ​ഡി​ൽ പു​റ​ത്തേ​ക്ക് നീ​ളു​ന്ന രീ​തി​യി​ലാ​ണ് പ​ല മോ​ഡ​ലു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം.

എ​ന്നാ​ൽ പ​ര​മ്പ​രാ​ഗ​ത മെ​ക്കാ​നി​ക്ക​ൽ ഹാ​ൻ​ഡി​ലു​ക​ൾ​ക്ക് പ​ക​രം ഇ​ല​ക്ട്രോ​ണി​ക് സ്വി​ച്ചു​ക​ളെ​യും ബ​ട്ട​ണു​ക​ളെ​യും ആ​ശ്ര​യി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന സു​ര​ക്ഷാ ആ​ശ​ങ്ക. അ​പ​ക​ട​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യോ ബാ​റ്റ​റി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യോ ചെ​യ്താ​ൽ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം വ​ഴി ഡോ​ർ തു​റ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്നേ​ക്കാം.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ളി​ൽ മാ​നു​വ​ൽ റി​ലീ​സ് സം​വി​ധാ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് എ​വി​ടെ​യാ​ണെ​ന്നും എ​ങ്ങ​നെ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് വ്യ​ക്ത​മാ​യി അ​റി​യ​ണ​മെ​ന്നി​ല്ല. ചി​ല വാ​ഹ​ന​ങ്ങ​ളി​ൽ മാ​നു​വ​ൽ റി​ലീ​സ് ലി​വ​റു​ക​ൾ ഡോ​ർ പോ​ക്ക​റ്റു​ക​ളി​ലോ പാ​ന​ലു​ക​ൾ​ക്ക് അ​ടി​യി​ലോ​യാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​യു​ടെ സ്ഥാ​നം വ്യ​ക്ത​മാ​ക്കു​ന്ന മു​ന്ന​റി​യി​പ്പു​ക​ളോ സൂ​ച​ന​ക​ളോ പ​ല വാ​ഹ​ന​ങ്ങ​ളി​ലും പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് സെ​ന്‍റ​ർ ഫോ​ർ ഓ​ട്ടോ സേ​ഫ്റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മൈ​ക്ക​ൽ ബ്രൂ​ക്സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ആ​ധു​നി​ക രൂ​പ​ക​ൽ​പ്പ​ന​യും സൗ​ക​ര്യ​വും ല​ക്ഷ്യ​മി​ട്ട് അ​വ​ത​രി​പ്പി​ച്ച ഫ്ല​ഷ് ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സു​ര​ക്ഷാ വെ​ല്ലു​വി​ളി​യാ​കു​ന്നു​വെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​തോ​ടെ ശ​ക്ത​മാ​കു​ന്ന​ത്.

Latest News

Corehub Up